മാധ്യമങ്ങള്‍ സമൂഹ നന്മയ്ക്ക് നിലകൊള്ളണം: മാര്‍ തൂങ്കുഴി

മാധ്യമങ്ങള്‍ സമൂഹനന്‍മയ്ക്ക് വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു. അതിരൂപത ബുള്ളറ്റിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡി.ബി.സി.എല്‍.സിയില്‍ സംഘടിപ്പിച്ച മാധ്യമശില്‍പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ തൂങ്കുഴി. സമൂഹത്തിലെ തിന്‍മക്കെതിരെ പ്രതികരിച്ച് സമൂഹ നന്‍മ ഉറപ്പുവരുത്തേണ്ട വലിയ ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്.

അതിരൂപത പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ദീപിക ന്യൂസ് എഡിറ്റര്‍ ഡേവീസ് പൈനാടത്ത്, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ സി.കെ.തോമസ്,ജോര്‍ജ് പൊടിപ്പാറ, എം.പി. സുരേന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു.

പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍, മാധ്യമ ശില്‍പശാല ചെയര്‍മാന്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി, ജോര്‍ജ് ചിറമ്മല്‍, യു.സി.ജോയ്, ജോസഫ് കാരക്കട, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ റെയ്മ എന്നിവര്‍ പ്രസംഗിച്ചു.

Unknown

Post a Comment

Previous Post Next Post