ചോദ്യപേപ്പറില്‍ വീണ്ടും ഹിഡന്‍ അജന്‍ഡ; ധ്യാനകേന്ദ്രത്തില്‍ പോകുന്നത് അന്ധവിശ്വാസമെന്ന്

ധ്യാന കേന്ദ്രത്തില്‍ പോകുന്നത് അ ന്ധവിശ്വാസം കൊണ്ടാണെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെക്കാണ്ട് ഉത്തരക്കടലാസില്‍ നിര്‍ ബന്ധമായി എഴുതിക്കാന്‍ വിദ്യാ ഭ്യാസ വകുപ്പ് ചോദ്യ പേ പ്പറിനെ കരുവാക്കുന്നു.

അന്ധവിശ്വാസ ങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെ ഴുത്ത് മാസികയ്ക്ക് കുട്ടികളെ ക്കൊണ്ട് എഡിറ്റോറി യല്‍ എഴുതി ക്കുകയാണ് മാ ര്‍ക്സിസ്റ്റ് വി ശ്വാ സിയായ അന്ധവിശ്വാ സി യെന്ന ചോദ്യകര്‍ത്താവ്. കുട്ടികളില്‍ നി രീശ്വരവാദം കുത്തിവയ്ക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെ ഹിഡന്‍ അജന്‍ഡ വീണ്ടും മറനീക്കുന്നതാണ് ഇതിലൂടെ പ്രകട മാകുന്നത്. എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷാചോദ്യപേപ്പറിലൂടെയാണ് മതവിശ്വാസവും ധ്യാനകേന്ദ്രത്തില്‍ പോകുന്നതുമൊക്കെ തെറ്റാണെന്നു വരുത്താനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.

ഇന്നലെ നടന്ന മലയാളം പരീക്ഷയുടെ ചോദ്യക്കടലാസില്‍ രണ്ടാമത്തേതാണ് വിവാദ ചോദ്യം . ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള്‍ ദൈവങ്ങളുടേയും താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയ്ക്ക് എഡിറ്റോറിയല്‍ തയാറാക്കുക.- ഇതാണ് ചോദ്യം. ധ്യാനകേന്ദ്രങ്ങളെ മനപ്പൂര്‍വം താറടിക്കാനും അവിടെ പോകുന്നതു തെറ്റാണെന്നു വരുത്താനുമുള്ള നീക്കമാണ് ഇതിനു പിന്നിലെന്നു വ്യക്തം.

ജനങ്ങളില്‍ ശരിയായആത്മീയ ചിന്തകള്‍ പകര്‍ന്നു നല്കുന്ന ധ്യാനകേന്ദ്രങ്ങളെ ജ്യോതിഷി കളുടെയും ആള്‍ദൈവങ്ങളുടെയും അന്ധവിശ്വാസത്തിന്‍റെയും ഗണത്തില്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മതവിശ്വാസത്തിനു വിരുദ്ധമായ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരമെഴുതണമെന്നറിയാതെ കുട്ടികളില്‍ പലരും കുഴങ്ങി.

കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാന്‍ വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന ആരോപണത്തിനു അടിവരയിടുന്നതാണ് ഈ വിവാദ ചോദ്യപേപ്പര്‍. പാഠപുസ്തകത്തിലും ചോദ്യപേപ്പറിലും നിരീശ്വര വാദവും പ്രത്യയശാസ്ത്രവും തിരുകിക്കയറ്റാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ ആശീ ര്‍വാദത്തോടെയാണ് ഇത്തരം നടപടികള്‍ തുടര്‍ ച്ച യായി ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.

Unknown

Post a Comment

Previous Post Next Post