ജൂബിലി മിഷന് സ്ഥാപനങ്ങളുടെ സ്ഥാപകപിതാവ് ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ടിന്റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് മൂന്നിന് സ്മാരക പ്രഭാഷണം നടത്തും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ആരോഗ്യരംഗത്തെ ക്രിസ്ത്യന്‍ സംഭാവനകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഫ. കുരിയാസ് കുന്പളക്കുഴി പ്രഭാഷണം നടത്തും. പ്രഫ. പി.സി.തോമസ് ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ടിനെ അനുസ്മരിക്കും. ജുബിലി മിഷന് ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷത വഹിക്കും.
മാര്‍ ജോര്‍ജ് ആലപ്പാട്ടിന്റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ലൂര്‍ദ് കത്തീഡ്രലിലുള്ള ബിഷപ്പിന്റെ കബറിടത്തില്‍ പുഷ്പാര്്ച്ചന നടത്തി. ജൂബിലി മിഷന് മെഡിക്കല്‍ കോളജ്, കോളജ് ഓഫ് നഴ്സിംഗ്, സ്കൂള്‍ ഓഫ് ഓഫ് നഴ്സിംഗ്, പാരാമെഡിക്കല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഡോക്ടര്‍മാരും പുഷ്പാര്‍ച്ചന നടത്തി. അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഒപ്പീസിന് നേതൃത്വം നല്കി. ഡയറക്ടര്‍ മോണ്‍. റാഫേല്‍ വടക്കന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തേറന്പില് രാമകൃഷ്ണന് എംഎല്‍എ, കൗണ്‍സിലര്‍മാരായ ഐ.പി.പോള്‍, ലിനി ഹേപ്പി, ബൈജു വര്‍ഗീസ് തടുങ്ങിയവര്‍ സന്നിഹിതരായിരുന്നു.