യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെ പ്രധാന ചടങ്ങായ കൂടുതുറക്കല് ശുശ്രൂഷയ്ക്ക് തിരുസ്വരൂപങ്ങളൊരുങ്ങി. തീര്‍ഥ കേന്ദ്രത്തിന്‍റെ സങ്കീര്‍ത്തിയില് തിരുസ്വരൂപങ്ങള് കിരീടവും ലില്ലിപൂവും ചാര്‍ത്തി മനോഹരമാക്കി.
തിരുനാളിനുള്ള കിരീടങ്ങളും മറ്റാഭരണങ്ങളും ട്രസ്റ്റിമാരുടെ നേതൃത്വത്തില് സ്വര്‍ണം പൂശി മനോഹരമാക്കിയിരുന്നു. വലിയ കിരീടം, ചെറിയ കിരീടങ്ങള്, യൗസേപ്പിതാവിന്‍റെ ലില്ലി പൂ, പത്രോസിന്‍റെ താക്കോല്, വളകള് തുടങ്ങിയവയാണ് തിരുസ്വരൂപങ്ങളില് ചാര്‍ത്തിയിട്ടുള്ളത്.
ഉണ്ണിയേശുവിനെ കൈയിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങളാണ് കൂടുതുറക്കല് ശുശ്രൂഷയ്ക്കുശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. നാളെ വൈകീട്ട് അഞ്ചിന് അതിരൂപത സഹായ മെത്രാന് മാര് റാഫേല് തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില് സമൂഹബലിയര്‍പ്പണം നടക്കും. തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ നൊവേനയ്ക്കുശേഷം അള്‍ത്താരയില് പ്രതിഷ്ഠിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ രൂപക്കൂട് വിശ്വാസികള്‍ക്കായി തുറക്കും.ആത്മീയ ചൈതന്യം പകരുന്ന വിശുദ്ധന്‍റെ തിരുസ്വരൂപം ദര്‍ശിക്കാന് ഈ സമയം ദേവാലയത്തിനകത്തും പുറത്തും വിശ്വാസികള് തിങ്ങികൂടും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള് ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി ദേവാലയ മുഖ മണ്ഡപത്തില് പ്രത്യേകം അലങ്കരിച്ച രൂപകൂടില് പ്രതിഷ്ഠിക്കും. ഞായറാഴ്ച രാവിലെ 10നുള്ള ആഘോഷമായ തിരുനാള് ഗാനപൂജയെ തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള് വഹിച്ചുകൊണ്ടാണ് വെള്ളി വര്‍ണ തോരണങ്ങളാല് അലംകൃതമായ പ്രദക്ഷിണവീഥിയിലൂടെ തിരുനാള് പ്രദക്ഷിണം നടക്കുക.