പാവറട്ടി തിരുനാള്‍: കലവറയിലേക്കു പച്ചക്കറികളെത്തുന്നു


spencer074
Originally uploaded by spencerpvt

പാവറട്ടി: സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിന്‍റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് കലവറയിലേക്കുള്ള പച്ചക്കറികളെത്തിത്തുടങ്ങി. തീര്‍ഥകേന്ദ്രത്തിനു സമീപത്തുള്ള ഊട്ടുശാലയില്‍ അച്ചാറിനുള്ള മാങ്ങ സമൃദ്ധിയായി എ ത്തി. രണ്ടായിരം കിലോ പച്ചമാങ്ങയാണ് ഊട്ടുശാലയിലെത്തിയിരിക്കുന്നത്. ഇന്നുരാവിലെ 9ന് പച്ചക്കറി ഉല്പന്നങ്ങള്‍ വെഞ്ചരിച്ചതിനുശേഷം അച്ചാറിനായി പച്ചമാങ്ങ ചെത്തിത്തുടങ്ങും. 220 കിലോ നേന്ത്രക്കായ, മത്തങ്ങ, കുന്പളങ്ങ, വെണ്ടയ്ക്ക, ഉരുളന്‍ കിഴങ്ങ്, കാരറ്റ്, പയര്‍ തുടങ്ങിയ പച്ചക്കറികളും 200 കിലോ അരിയും ഇന്നു കലവറയിലെത്തും. സമുദായ മഠത്തില്‍ വിജയനാണ് ഊട്ടുശാലയിലെ രുചിവട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുക. ഊട്ടുസദ്യക്കുള്ള അരിവെപ്പിനു നേതൃത്വം നല്‍കുന്നത് പാവറട്ടി ചേന്ദംകര വീട്ടില്‍ ഗോപിയാണ്. ശനിയാഴ്ച രാവിലെ 10 മണിക്കു ള്ള നൈവേദ്യപൂജയെത്തുടര്‍ന്നാണ് ഊട്ടുതിരുനാള്‍ ആരംഭിക്കുക. ഊട്ടുശാലയില്‍ ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്കു നേര്‍ച്ചസദ്യ ഉണ്ണാന്‍ സൗകര്യമുണ്ട്. ഊട്ടുസദ്യയ്ക്ക് ചോറ്, സാന്പാര്‍, ഉപ്പേരി, അച്ചാര്‍ എന്നിവയാണ് വിളന്പുക.

കെ.പി. ജോസ് കണ്‍വീനറും ടി. എല്‍. ജെയിംസ്, ജോ. കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് തിരുനാള്‍ ഊട്ടിനു മേല്‍നോട്ടം വഹിക്കുന്നത്. ശനിയും ഞായറുമായി ഒന്നരലക്ഷത്തിലേറെ പേര്‍ ഊട്ടുസദ്യയില്‍ പങ്കുചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. തിരുനാള്‍ ഊട്ടിന് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കായി അരി, അവില്‍, ചോറ് എന്നിവയുടെ നേര്‍ച്ചപ്പാക്കറ്റുകളും തയാറാകുന്നുണ്ട്.

Unknown

Post a Comment

Previous Post Next Post