കേരള കത്തോലിക്കാ അല്മായ അസംബ്ലി ആരംഭിച്ചു

കെ.സി.ബി.സി അല്‍മായ കമ്മീഷനും അഖില ഭാരത കത്തോലിക്കാ ഐക്യവേദിയും കേരള കത്തോലിക്കാ സമിതിയും സംയുക്തമായി നടത്തുന്ന കേരള കത്തോലിക്കാ അല്‍മായ പൊതുസമ്മേളനം കൊച്ചിയില്‍ ആരംഭിച്ചു. കലൂര്‍ റിന്യൂവല്‍ സെന്‍ററിലാണ് സമ്മേളനം നടക്കുന്നത്. കേന്ദ്ര മന്ത്രി പ്രഫ.കെ.വി തോമാസ് വെള്ളിയാഴ്ച രാവിലെ സമ്മേളനം ഉത്oഘാടനം ചെയ്തു. കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉത്ഘാടന സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചു. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലിത്താ ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണവും നടത്തി.
വിശ്വാസ വര്‍ഷാചരണത്തിന്‍റേയും രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് സുവര്‍ണ്ണ ജൂബിലിയുടേയും ഭാഗമായാണ് ‘സമൂഹ നിര്‍മ്മിതിയില്‍ ക്രൈസ്തവ പങ്കാളിത്തം: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി അല്‍മായ പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളും, അല്‍മായ സംഘടനാ ഭാരവാഹികളും പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്‍മാരുമായുള്ള തുറന്ന ചര്‍ച്ചയും അല്‍മായ പൊതുസമ്മേളനത്തിന്‍റെ ഭാഗമാണ്.

Unknown

Post a Comment

Previous Post Next Post