പൂരത്തിന് ആശംസകളുമായി ആര്‍ച്ച്ബിഷപ്പും സഹായമെത്രാനും ദേവസ്വം ഓഫീസില്‍

പൂരത്തിന് ആശംസകളുമായി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ ത്തും സഹായമെത്രാ ന്‍ മാര്‍ റാഫേല്‍ തട്ടി ലും ദേവസ്വം ഓഫീസുകളിലെത്തി. സഭാ മേലധ്യക്ഷരുടെ സ ന്ദര്‍ശനവും ആശംസ യും മതസൌഹാര്‍ദത്തിന്റെ മകുടോദാഹരണമായി. ഇത്തവണ തൃശൂര്‍ പൂരം തന്റെ പിറന്നാള്‍ദിനം കൂടിയാണെന്നു മാര്‍ റാഫേല്‍ തട്ടില്‍ പൂരം സംഘാടകസമിതി ഭാരവാഹികളോടു പറഞ്ഞു. പൂരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് അവര്‍ ചോദിച്ചറിയുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. വികാരി ജനറാള്‍ മോണ്‍. ഡോ. ഫ്രാന്‍സിസ് ആലപ്പാ ട്ടും ബിഷപ്പുമാര്‍ക്കൊപ്പമുണ്ടായിരുന്നു. 

തിരുവമ്പാടി ദേവസ്വത്തില്‍ ഭാരവാഹികളായ പ്രഫ.എം. മാധവന്‍കുട്ടിയും സി. വിജയനും ചേര്‍ന്ന് ബിഷപ്പുമാരെ സ്വീകരിച്ചു. പൂരത്തിന്റെ പ്രശസ്തമായ തെക്കോട്ടിറക്കത്തിന്റെ ബഹുവര്‍ണചിത്രം അവര്‍ മാര്‍ താഴത്തിന് ഉപഹാരമായി സമ്മാനിച്ചു. പാറമേക്കാവ് ക്ഷേത്രം ദേവസ്വം ഓഫീസില്‍ എത്തിയ സഭാ മേലധ്യക്ഷന്മാരെ ദേവസ്വം ഭാരവാഹികളായ കെ.കെ. മേനോന്‍, എ. രാമചന്ദ്രപിഷാരോടി എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കി സ്വീകരിച്ചു.

Unknown

Post a Comment

Previous Post Next Post