ഫ്രാന്‍സീസ് മാര്‍പാപ്പ ജീവിത രേഖ


1936 ഡിസബര്‍ 17: ജനനം ബുവേനോസ് ആരീസില്‍
പേര്: ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ. പിതാവ്: മാരിയോ ഹൊസെ ബെര്‍ഗോളിയോ. മാതാവ്: റെജീന മരിയ സിവോറി.
ിദ്യാഭ്യാസം: കെമിസ്ട്രിയില്‍ മാസ്റ്റേഴ്സ് ബിരുദം. വില്ലാ ദി വോട്ടോ സെമിനാരിയില്‍ വൈദിക പരിശീലനം.
1958 മാര്‍ച്ച് 11: ഈശോ സഭയില്‍ ചേര്‍ന്നു. തുടര്‍ന്നു ചിലിയില്‍ പഠനം.
1963: അര്‍ജന്‍റീനയില്‍ തിരിച്ചു വന്നു. സാന്‍ മിഗ്വേലിലെ സെന്‍റ് ജോസഫ് സെമിനാരിയില്‍ തത്വശാസ്ത്ര പഠനം.
1964  65: സാന്താ ഫേയിലെ ഇമാക്കൊലേത്താ കോളേജില്‍ സാഹിത്യവും മന:ശാസ്ത്രവും പഠിപ്പിച്ചു.
1966: യൂണിവേഴ്സിറ്റി ഓഫ് എല്‍സാല്‍വാദോറില്‍ അധ്യാപകന്‍.
1967  70: സാന്‍ മിഗ്വേല്‍ മേജര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം. 1969 ഡിസംബര്‍ 13 വൈദിക പട്ടം സ്വീകരിച്ചു.
1973 ഏപ്രില്‍ 22: ഈശോ സഭയില്‍ നിത്യവ്രതവാഗ്ദാനം.
1972  73: സാന്‍ മിഗ്വേലിലെ വില്ലാ വരിലാരിയില്‍ നോവീസ് മാസ്റ്ററും അധ്യാപകനും.
1973 ജൂലൈ 31: ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍. ആറുവര്‍ഷം ഈ പദവിയില്‍.
1980  86: സാന്‍ മിഗ്വേല്‍ മേജര്‍ സെമിനാരിയില്‍ റെക്ടര്‍. ഒപ്പം പാത്രിയര്‍ക്കാ സാന്‍ ഹൊസെ പള്ളി വികാരിയും.
1986: ജര്‍മ്മനിയില്‍ ഡോക്ടര്‍ ഗവേഷണം. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് എല്‍സാല്‍വദോറിലും കൊര്‍ദോയിലും സ്പിരിച്വല്‍ ഡയറക്ടര്‍.
1992 മെയ് 20: ബുവേനോസ് ആരിസ് അതിരൂപതയുടെ  സഹായ മെത്രാന്‍ ജൂണ്‍ 27ന് മെത്രാഭിഷേകം.
1997 ജൂണ്‍ 3 കോ അഡ്ജുത്തോര്‍ ആര്‍ച്ച് ബിഷപ്പായി നിയമനം.
1998 ഫെബ്രുവരി 28 : കര്‍ദ്ദിനാള്‍ അന്തോണിയോ കറാനിനോയുടെ  നിര്യാണത്തെതുടര്‍ന്ന്  ആര്‍ച്ച്ബിഷപ്പായി.
2001 ഫെബ്രുവരി 21: കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
2001 ഒക്ടോബര്‍ : റോമിലെ മെത്രാന്മാരുടെ സിനഡില്‍ അഡജന്‍ക്റ്റ് റിയല്‍റ്റര്‍ ജനറല്‍.
2005  2011 : അര്‍ജന്‍റീനയിലെ ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ   പ്രസിഡണ്ട്.
2013 മാര്‍ച്ച് 13: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. പേര്           ഫ്രാന്‍സീസ്.
2013 മാര്‍ച്ച് 19: മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തു.

Unknown

Post a Comment

Previous Post Next Post