എക്സല്‍: രക്ഷിതാക്കള്‍ക്കായി സെമിനാര്‍ നടത്തി

സമൂഹനന്മയ്ക്കായി കഴിവുകള്‍ വളര്‍ത്തി മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കു ദൈവാനുഗ്രഹമുണ്ടാകുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ജില്ലയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി അതിരൂപത നടത്തുന്ന എക്സല്‍ സൌജന്യ പരിശീലന പദ്ധതിയിലെ ഒമ്പത്, പത്ത് ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഓറിയന്റേഷന്‍ സെമിനാര്‍ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രഫ. പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് പുന്നോലിപ്പറമ്പില്‍ അധ്യക്ഷനായി. പ്രഫ. കെ.എം. ഫ്രാന്‍സിസ്, റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍ എന്നിവര്‍ ക്ളാസ് നയിച്ചു. പ്രഫ. ജോബി കാക്കശേരി, പ്രഫ. സി.എ. ഇനാശു, പ്രഫ. പി.ഒ. ജെന്‍സന്‍, ഫാ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത്, പ്രഫ. സി.ജെ. ഡേവിസ്, പ്രഫ. ജോജോ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post