അള്‍ത്താര അലങ്കരിക്കാന്‍ കാര്‍ണീഷ് പൂക്കള്‍



വിശുദ്ധ യൗസേപ്പിതാവിന്റെ 137-ാം മധ്യസ്ഥ തിരുനാളിന് അള്‍ത്താര അലങ്കരിക്കാന്‍ കാര്‍ണീഷ് പൂക്കള്‍ എത്തി. പതിനായിരം പൂക്കള്‍ കൊണ്ടാണ് അള്‍ത്താര അലങ്കരിക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള പൂക്കളാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. ദേവാലയത്തിന്റെ മുഖമണ്ഡപത്തിലും മദ്ബഹയിലും നടപ്പുരയിലും കാര്‍ണീഷ് പൂക്കള്‍ കൊണ്ട് അലങ്കരിക്കും. ബാല്‍ക്കണിയില്‍ 300 അടി നീളത്തില്‍ ചെട്ടിപ്പൂമാല തീര്‍ക്കും. സി.സി. റാഫേല്‍, സണ്ണി കടയത്ത്, അജയ് പി. ജോസ് എന്നിവര്‍ നേതൃത്വം നല്‍കും.

Unknown

Post a Comment

Previous Post Next Post