തിരുനാളിന് ഒരുലക്ഷം നൈവേദ്യപ്പൊതികള്‍

തിരുനാളിനോടനുബന്ധിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന നൈവേദ്യപ്പൊതികള്‍ തയ്യാറായി. ഫ്രാന്‍സിസ്‌കന്‍സ് അല്‍മായ സഭയാണ് നാല്പത് വര്‍ഷമായി നൈവേദ്യം തയ്യാറാക്കുന്നത്. 50,000 അരി പാക്കറ്റുകളും 50,000 അവില്‍ പാക്കറ്റുകളുമടക്കം 100000 പാക്കറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

വി. യൗസേപ്പിതാവിന്റെ രേഖാചിത്രങ്ങള്‍ ആലേഖനം ചെയ്ത പാക്കറ്റില്‍ 250 ഗ്രാം വീതമാണ് അരിയും അവിലും നിറച്ചിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വിതരണംചെയ്യും.

ശനിയാഴ്ച രാവിലെ തീര്‍ത്ഥകേന്ദ്രം വികാരി നോബി അമ്പൂക്കന്‍ നൈവേദ്യപൂജ നടത്തി ഊട്ട്ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ച ഊട്ടിന്റെയും അരി, അവില്‍, ഭക്ഷണപ്പൊതിയുടെയും വിതരണവും തുടങ്ങും. ഫ്രാന്‍സിസ്‌കന്‍സ് അല്‍മായസഭ ഭാരവാഹികളായ പി.കെ. ജോസ്, ഒ.ടി. ലിയോ, പി.വി. ആന്റണി, പി.കെ. ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Unknown

Post a Comment

Previous Post Next Post