improve yourself

മാറ്റം ഉള്ളില് നിന്നാണ് തുടങ്ങേണ്ടത്

 ശീലം നമ്മുടെ സന്തതസഹചാരിയാണ്. നമ്മുടെ ഏറ്റവും വലിയ സഹായിയോ ഭാരമോ ആകാം ശീലം. ഇത് നമ്മെ വിജയത്തിലേയ്ക്ക് നയിക്കുകയോ പരാജയത്തിലേയ്ക്ക് വലിച്ചിഴക്കുകയോ ചെയ്യും. ശീലം വളര്ത്തിയെടുക്കാവുന്നതാണ്. ഇത് പൂര്ണ്ണമായും നമ്മുടെ അധീനതയിലാണ്. ഒരു കാര്യം നമുക്ക് ശീലമായാല് അത് പിഴവുകൂടാതെ വേഗത്തില് ചെയ്തു തീര്ക്കാനാകും. എല്ലാ മഹത് വ്യക്തികളും നല്ല ശീലങ്ങള് വളര്ത്തി ജീവിത വിജയം നേടിയവരാണ്. ശീലങ്ങള് പരാജയത്തിനും കാരണമാകാം. മോശമായ ശീലങ്ങള് ഒരുവനെ പരാജയത്തിലേയ്ക്ക് തള്ളിയിടുന്നു. മഹാന്മാരായവരെ നല്ല ശീലങ്ങള് കുറേക്കൂടി മഹാന്മാരാക്കി മാറ്റിയിട്ടുണ്ട്. ഒരു യന്ത്രത്തിന്റെ കൃത്യതയോടെയും മനുഷ്യന്റെ ബുദ്ധിയോടെയും നമ്മള് പരിശീലിക്കുന്ന ശീലം ജോലി ചെയ്യുന്നു. നല്ല ശീലങ്ങള് വഴി നമുക്ക് ഈ ലോകത്തെ കാല്കീഴിലാക്കാം. എന്നാല് ദുശ്ശീലങ്ങള് നമ്മെ തകര്ത്തുകളയും.
സീന് കോവ എന്ന മഹാനായ എഴുത്തുകാന്റെ ഠവല ടല്ലി ഒമയശേെ ീള ഒശഴവഹ്യ ഋളളലരശ്േല ഠലലിെ എന്ന പുസ്തകത്തില് ജീവിതവിജയത്തിലേയ്ക്ക് നയിക്കുന്ന ഏഴ് ശീലങ്ങളെക്കുറിച്ച് മനോഹരമായി പ്രതിപാദിക്കുന്നുണ്ട്.
ശീലം 1. കര്മ്മോദ്യുക്തരാകുക: സ്വജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക.
ശീലം 2. അവസാനം മുന്നില്കണ്ട് ആരംഭിക്കുക: നിങ്ങളുടെ ജീവിതദൗത്യവും ലക്ഷ്യവും നിര്വ്വചിക്കുക.
ശീലം 3. മുന്ഗണനാ ക്രമം നിശ്ചയിക്കുക: പരമപ്രധാനമായ കാര്യങ്ങള് ഏറ്റവും ആദ്യം ചെയ്യുക.
ശീലം 4. ജയം ജയം എന്ന് ചിന്തിക്കുക: എല്ലാവര്ക്കും വിജയിക്കാനാകും എന്ന ചിന്ത മനസ്സിലുണ്ടാകുക.
ശീലം 5. ആദ്യം മനസ്സിലാക്കാന് ശ്രമിക്കുക. പിന്നെ മനസ്സിലാക്കപ്പെടാനും. മറ്റുള്ളവരെ ആത്മാര്ത്ഥമായി ശ്രവിക്കുക.
ശീലം 6. ഏകോപിപ്പിക്കുക: കൂടുതല് നേട്ടങ്ങള്ക്കായി ഒന്നിച്ചു പ്രവര്ത്തിക്കുക.
ശീലം 7. വാളിനു മൂര്ച്ച കൂട്ടുക: നിങ്ങളെ തന്നെ നവീകരിക്കുക, പുതുക്കികൊണ്ടിരിക്കുക.
ചില ശീലങ്ങള് ചില സമയത്ത് അനുഷ്ഠിക്കുന്നത് ജീവിതത്തില് ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യാതിരുന്നവയെ എത്തിപിടിക്കാന് സഹായിക്കും. ശീലങ്ങള് പ്രതിസന്ധികളില് ഉത്തമ സുഹൃത്താണ്. എന്റെ ജീവിതത്തിന്റെ നിലപാട് ഞാനാണ് തീരുമാനിക്കുന്നത്. സന്തോഷത്തിനും സന്താപത്തിനും ഉത്തരവാദിയും എന്റെ വിജയയാത്രയുടെ ഡ്രൈവറും ഞാന് തന്നെ. തോല്ക്കുകയോ വിജയിക്കുകയോ ചെയ്യുന്നത് എന്നെതന്നെ ആശ്രയിച്ചിരിക്കുന്നു. ഞാനാണ് കരുത്തും ശക്തിയും. ശീലങ്ങള് എന്നെ രൂപപ്പെടുത്തുന്നു. അത് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടികളാണ്.
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്
ഫാ. ലിന്റോ തട്ടില്

Unknown

Post a Comment

Previous Post Next Post