എഡിറ്റോറിയല്‍

പ്രപഞ്ചം മുഴുവന് ഏറ്റുവാങ്ങിയ തിരുപ്പിറവിയുടെ ഉത്സാഹമായി ക്രിസ്തുമസ്സ് വരവായി. കാലം എത്രയോ പിറവികള് കണ്ടു. കാലം മറന്നുപോയവയെത്ര. ജനിക്കാതിരുന്നെങ്കില് എന്ന് ലോകം നടുക്കത്തോടെ ഓര്മ്മിക്കുന്ന ജന്മങ്ങള് ഒരുപാടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രിസ്തുവിന്റെ പിറവിയുടെ പ്രസക്തി.
ചരിത്രത്തെ നെടുകെ പിളര്ന്ന്കൊണ്ട് അവതരിച്ച ക്രിസ്തു അത്ഭുതപ്രതിഭാസം തന്നെയാണ്. ഒന്നാലോചിച്ചു നോക്കൂ... തന്നില് നിന്ന് പിറക്കുന്നത് ദിവ്യശിശുവാണെന്നറിഞ്ഞിട്ടും കന്യാമറിയത്തിന് തലചായ്ക്കാന് ഒരിടം കിട്ടിയില്ല. മണിമന്ദിരങ്ങളുടേയും മാളികകളുടേയും വാതിലുകള് അവര്ക്കായി തുറന്നില്ല. എന്നാല് ആരും ഇടം നല്കാത്ത ക്രിസ്തു എല്ലാവര്ക്കും ഇടം നല്കുന്നവനായി. എല്ലാവരാലും തിരസ്കരിക്കപ്പെട്ടവന് പാപികളുടേയും വേശ്യകളുടേയും അനാഥരുടേയും രോഗികളുടേയും ആശ്വാസദായകനായി.
കൂട്ടുകാരേ ക്രിസ്തു ജനിക്കേണ്ടത് മനസ്സിലാണ്. പ്രകാശനാളങ്ങളും പ്രതീക്ഷകളും കയ്യൊഴിഞ്ഞുപോകുന്ന ഈ വര്ത്തമാനകാലത്ത് നമ്മുടെ ചെറിയ മനസ്സിലും മറ്റുളളവര്ക്കായി ഒരിടം കാത്തുവെയ്ക്കണമെന്നാണ് ക്രിസ്തുമസ് ഓര്മ്മപ്പെടുത്തുന്നത്. വൃദ്ധസദനങ്ങളിലെ ഉണങ്ങിയ മുഖങ്ങളിലും അനാഥരിലും അമ്മത്തൊട്ടിലുകളിലെ നിഷ്കളങ്ക മുഖങ്ങളിലും ക്രിസ്തുവിന്റെ മുഖം നാം കണ്ടെത്തണം.
‘‘അത്യുന്നതങ്ങളില് ദൈവത്തിന് മഹത്വം
ഭൂമിയില് ദൈവകൃപലഭിച്ചവര്ക്ക് സമാധാനം”



പത്രാധിപസമിതി

Unknown

Post a Comment

Previous Post Next Post