ഡിസംബര്‍

എല്ലാ മതങ്ങളും ദൈവാനുഭൂതിയിലേയ്ക്ക് മനുഷ്യനെ ഉയര് ത്തുന്ന നൈസര്ഗ്ഗിക ഭാവങ്ങളാണ്. ദൈവത്തേയും മനുഷ്യനേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് മതം. വെളിപ്പെടുത്തുന്ന (ഞല്ലമഹശിഴ) ദൈവവും വിശ്വസിക്കുന്ന (ആലഹശല്ശിഴ) മനുഷ്യനും കണ്ടുമുട്ടുന്ന അനുഭവമാണ് മതത്തിന്റെ അന്തഃസത്ത. ദൈവമനുഷ്യ ബന്ധത്തില് വിള്ളലുകള് ഉണ്ടാകുന്പോള് ദൈവം അവതാരങ്ങളെ ഭൂമിയിലേയ്ക്കയ്ക്കുന്നു. മതപാരന്പര്യങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും കാണുന്ന അവതാരങ്ങളെല്ലാം ദൈവമനുഷ്യ ഐക്യത്തിനുവേണ്ടി മനുഷ്യരക്ഷയ്ക്കുവേണ്ടി, ഭൂമിയില് അവതരിക്കുന്നവരാണ്.
            മനുഷ്യനെ അതീവമായി സ്നേഹിച്ച ദൈവം തന്റെ ഏകജാതനെപ്പാലും ഭൂമിയിലേയ്ക്ക് അയച്ചതാണ് ലോകത്തിലെ അവതാരങ്ങളില് ക്രിസ്തുവിന്റെ അവതാരത്തെ അനന്യമാക്കുന്നത് (യോഹ  3:16) ഒരു സാധാരണ ജീവിതശൈലിയില് വന്നു പിറക്കുകയും, ജീവിതത്തിന്റെ വെല്ലുവിളികളോട് പോരാടുകയും, പീഢകള് സഹിച്ച് ക്രൂശിക്കപ്പെടുകയും, മൂന്നാം ദിവസം ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്തു എന്നുള്ളതും ഈ         അവതാര മാഹാത്മ്യം വിളിച്ചോതുന്നു.
            ക്രിസ്തുമസ്സ് അടുത്തുവരികയാണല്ലോ. അവതരിച്ച മിശിഹായുടെ വരവിനായി നോന്പും പരിഹാരകര്മ്മങ്ങളുമായി മുന്നേറുന്ന നാമോരോരുത്തരും നമ്മുടെ ഹൃദയങ്ങളെ ഉണ്ണിയേശുവിനായി ഒരുക്കണം. അതോടൊപ്പംതന്നെ ഈ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി ക്രിസ്തുവിനെ നമ്മുടെ ജീവിതങ്ങളില് അവതരിപ്പിക്കുവാന് നാം തയ്യാറാകുന്പോള് നമ്മുടെ ക്രിസ്തുമസ്സ് ആഘോഷം അര്ത്ഥമുള്ളതാകും. അങ്ങനെ നമുക്ക് ഇന്നിന്റെ അവതാരങ്ങളാകുവാന് കഴിയുകയും ചെയ്യും. ഏവര്ക്കും ക്രിസ്തുമസ്സിന്റേയും പുതുവര്ഷത്തിന്റേയും മംഗളങ്ങള് ഹൃദ്യമായി നേര്ന്നുകൊള്ളുന്നു.
ഏറ്റവും സ്നേഹത്തോടെ,നിങ്ങളുടെ സ്വന്തം
നോബി അച്ചന്.

Unknown

Post a Comment

Previous Post Next Post