നമ്മുടെ തിരുനാള്‍

എല്ലാവരും തിരുനാള്‍ ഒരുക്കത്തിലാണ്. എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍. വിശ്വാസജീവിതത്തെ തരളിതമാക്കുന്ന പുണ്യദിനങ്ങളാണ് തിരുനാളുകള്‍. വിശുദ്ധരെ അടുത്തറിയുവാനും അനുകരിക്കുവാനും പ്രചോദനം പകരുന്നതായിരിക്കണം നമ്മുടെ തിരുനാളുകള്‍. ഓരോ തിരുനാളാഘോഷവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒന്നിപ്പിന്‍റെ സുവിശേഷമാണ്. വീടിന്‍റെ അകത്തളങ്ങളില്‍ നിന്നും ഓരോ വിശ്വാസിയും ദേവാലയത്തിന്‍റെ തിരുമുറ്റത്ത് ഒത്തുചേരുന്പോള്‍ ഈ വിശ്വാസവര്‍ഷത്തിലെ തിരുനാളാഘോഷം ഏറ്റവും വലിയ വിശ്വാസപ്രഖ്യാപനമായി മാറുന്നു. വി. യൗസേപ്പിതാവിന്‍റെ തിരുനാള്‍ ഇത്രയേറെ മനോഹരമാക്കാന്‍ ഇടവകജനം മുഴുവന്‍ നിസ്വാര്‍ത്ഥമായും ത്യാഗനിര്‍ഭരമായും അണിചേരുന്നത് ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. നമ്മുടെ ഈ നിറഞ്ഞ പങ്കാളിത്തം കൊണ്ടാണ് എല്ലാം ഭംഗിയായി നടക്കുന്നത്. ജാതിമതഭേദമെന്യേ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനടയിലേയ്ക്ക് ഒഴുകിയെത്തുന്ന ഓരോ വിശ്വാസിയും ഉള്ളിന്‍റെയുള്ളില്‍ പ്രാര്‍ത്ഥിക്കുന്നത് സമാധാനം നിറഞ്ഞ ഒരു ജീവിതത്തിനുവേണ്ടിയാണ്. വിളിച്ചാല്‍ വിളികേള്‍ക്കുന്ന പുണ്യപിതാവിന്‍റെ പാദത്തില്‍ കണ്ണീര്‍ പൂക്കളര്‍പ്പിച്ച് മനഃശുദ്ധിയോടെ പ്രാര്‍ത്ഥിച്ചാല്‍ മനഃശാന്തി ലഭിക്കുമെന്നുള്ളത് ഉറപ്പാണ്. വിശുദ്ധ യൗസേപ്പിതാവിന്‍റെ മദ്ധ്യസ്ഥാനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്വന്തം നോബി അച്ചന്‍

Unknown

Post a Comment

Previous Post Next Post