മാര്‍പാപ്പയുടെ ഉത്തരവാദിത്വമെന്താണ്?


മാര്‍പാപ്പയുടെ ഉത്തരവാദിത്വമെന്താണ്?
            വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയും മെത്രാന്‍ സംഘത്തിന്‍റെ തലവനുമെന്ന നിലയില്‍ മാര്‍പാപ്പാ സഭയുടെ ഐക്യത്തിന്‍റെ ഉറവിടവും ഉറപ്പു നല്‍കുന്നവനുമാണ്. അദ്ദേഹത്തിന് പരമോന്നതമായ അജപാലനാധികാരമുണ്ട്.  സിദ്ധാന്തപരവും ശിക്ഷണപരവുമായ തീരുമാനങ്ങളില്‍ അദ്ദേഹം അന്തിമാധികാരിയുമാണ്.
            യേശു പത്രോസിന് അപ്പസ്തോലന്മാരുടെയിടയില്‍ പരമമായ ഔന്നത്യമെന്ന അനന്യസ്ഥാനം നല്‍കി. അത് അദ്ദേഹത്തെ ആദിമ സഭയിലെ പരമാധികാരിയാക്കി. അദ്ദേഹം നയിച്ച പ്രാദേശിക സഭയും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിന്‍റെ സ്ഥാനവും ആയ റോമ അദ്ദേഹത്തിന്‍റ മരണശേഷം യുവസഭയുടെ ആന്തരിക പരാമര്‍ശകേന്ദ്രമായി. ഓരോ ക്രൈസ്തവ        സമൂഹത്തിനും റോമയുമായി യോജിക്കേണ്ടിവന്നു.  അതായിരുന്നു യഥാര്‍ത്ഥവും പൂര്‍ണ്ണവും മായം കലര്‍ത്താത്തതുമായ വിശ്വാസത്തിന്‍റെ മാനദണ്ഡം  ഇന്നോളം റോമിലെ മെത്രാന്‍ പത്രോസിനെപ്പോലെ ക്രിസ്തു യഥാര്‍ത്ഥ ശിരസ്സായിരിക്കുന്ന സഭയുടെ പരമോന്നത അജപാലകനാണ്.  ഈ പദവിയില്‍ മാത്രമാണ് മാര്‍പാപ്പ ഭൂമിയില്‍ ക്രിസ്തുവിന്‍റെ വികാരി ആയിരിക്കുന്നത്. അജപാലനപരമായും സിദ്ധാന്തപരമായും പരമോന്നതനായ അധികാരിയെന്ന നിലയില്‍ അദ്ദേഹം യഥാര്‍ത്ഥ വിശ്വാസം പകര്‍ന്നു നല്‍കലിന് മേല്‍നോട്ടം വഹിക്കുന്നു.  ആവശ്യം വരുന്പോള്‍ സിദ്ധാന്തം പഠിപ്പിക്കുന്നതിന് വിശ്വാസത്തിന്‍റേയും ധാര്‍മ്മികതയുടേയും കാര്യങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ പരാജയം ഉണ്ടാകുന്ന സംഭവങ്ങളില്‍ അദ്ദേഹം കമ്മീഷനുകളെ തിരിച്ചു വിളിക്കണം. ശുശ്രൂഷകരെ അവരുടെ ജോലിയില്‍ നിന്നും പിരിച്ചു വിടണം. മാര്‍പാപ്പ തലവനായിട്ടുള്ള സഭയുടെ പ്രബോധനാധികാരം  (മജിസ്തേരിയും) വിശ്വാസത്തിന്‍റെയും ധാര്‍മ്മികതയുടേയും കാര്യങ്ങളില്‍ ഐക്യം ഉറപ്പു വരുത്തുന്നു. ഈ ഐക്യമാണ് കത്തോലിക്കാസഭയുടെ ശ്രദ്ധേയമായ സ്ഥിതിഗത്വത്തിന്‍റേയും സ്വാധീനത്തിന്‍റേയും ഒരു കാരണം.
മാര്‍പാപ്പ യഥാര്‍ത്ഥത്തില്‍ തെറ്റു പറ്റാത്തവനാണോ
            അതെ. പക്ഷേ, ആഘോഷപൂര്‍വമായ സഭാത്മക പ്രവൃത്തിവഴി (എക്സ്കത്തേദ്ര) ഒരു വിശ്വാസസത്യം (ഡോഗ്മ) നിര്‍വചിക്കുന്പോള്‍, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ വിശ്വാസത്തേയും ധാര്‍മ്മികതയേയും കുറിച്ചുള്ള സിദ്ധാന്തപരമായ പ്രശ്നങ്ങളില്‍ ആധികാരികമായ തീരുമാനം ചെയ്യുന്പോള്‍, മാത്രമാണ് മാര്‍പാപ്പ തെറ്റാവരത്തോടെ സംസാരിക്കുന്നത്. മാര്‍പാപ്പയുമായുള്ള സംസര്‍ഗ്ഗത്തില്‍ മെത്രാന്മാരുടെ സംഘം പ്രബോധനാധികാരപരമായ തീരുമാനമെടുക്കുന്നതിനും തെറ്റാവരത്തിന്‍റെ സ്വഭാവമുണ്ട്. സാര്‍വ്വത്രിക സൂനഹദോസിന്‍റെ തീരുമാനങ്ങള്‍ അതിന് ഉദാഹരണമാണ്.
            മാര്‍പാപ്പയുടെ തെറ്റാവരത്തിന് അദ്ദേഹത്തിന്‍റെ ധാര്‍മ്മിക സമഗ്രതയോടോ ബുദ്ധിപ്രകര്‍ഷത്തോടോ ഒരു തരത്തിലും ബന്ധമില്ല. തെറ്റാവരമുള്ളതു വാസ്തവത്തില്‍ സഭയ്ക്കാണ്. എന്നാല്‍ സഭയെ സത്യത്തില്‍ പരിരക്ഷിക്കുകയും കൂടുതല്‍ ആഴത്തില്‍ നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. അംഗീകൃതമെന്ന് പൊതുവേ കരുതപ്പെടുന്ന ഒരു വിശ്വാസസത്യം പെട്ടന്ന് നിഷേധിക്കപ്പെടുകയോ ദുര്‍വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്പോള്‍ ഏതാണ് സത്യമെന്നും ഏതാണ് തെറ്റന്നും ആധികാരികമായി പറയുന്ന അവസാന വാക്ക് സഭയ്ക്കുണ്ടായിരിക്കണം. ഇത് മാര്‍പ്പാപ്പയുടെ ശബ്ദമാണ്. പത്രോസിന്‍റെ പിന്‍ഗാമിയും മെത്രാന്മാരില്‍ ഒന്നാമനുമാണ് മാര്‍പാപ്പ. ആ നിലയ്ക്ക് തര്‍ക്ക വിഷയമായ സത്യത്തെ സഭയുടെ വിശ്വാസപാരന്പര്യമനുസരിച്ച് ക്രോഡീകരിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. തീര്‍ച്ചയോടെ വിശ്വസിക്കേണ്ട ഒരു കാര്യമായി എല്ലാ കാലത്തേയും വിശ്വാസികള്‍ക്ക് അവതരിപ്പിക്കത്തക്കവിധത്തിലാണ് ക്രോഡീകരിക്കുന്നത്. മാര്‍പാപ്പ ഒരു വിശ്വാസസത്യം നിര്‍വ്വചിക്കുന്നുവെന്ന് അപ്പോള്‍ നാം പറയുന്നു. അതുകൊണ്ട് അത്തരമൊരു വിശ്വാസസത്യത്തില്‍ ഒരിക്കലും സാരാംശപരമായി പുതിയതായി യാതാന്നുമുണ്ടായിരിക്കുകയില്ല. വളരെ അപൂര്‍വ്വമായേ വിശ്വാസസത്യം നിര്‍വ്വചിക്കാറുള്ളൂ. ഏറ്റവും അവസാനം നിര്‍വ്വചിച്ചത് 1950ല്‍ ആണ്.
                                    ഒത്തിരി സ്നേഹത്തോടെ
                                    ഫാ. ഷോണ്‍സണ്‍ ആക്കാമറ്റത്തില്‍
                            (റഫറന്‍സ്: യുവജന മതബോധനഗ്രന്ഥം)

Unknown

Post a Comment

Previous Post Next Post