തിരുഅവതരം


തിരുഅവതരം

           ദൈവസ്നേഹം ഹിമകണംപോലെ പെയ്തിറങ്ങിയ രാത്രിയാണ് ക്രിസ്മസ്സ് രാത്രി. മഞ്ഞ് വീണ വഴികളും ഇലപൊഴിയുന്ന വൃക്ഷങ്ങളും മിന്നിമറിയുന്ന നക്ഷത്രങ്ങളും ഒക്കെ ക്രിസ്തുമസ്സിന്റെ സ്വപ്നങ്ങളാണ്. പ്രപഞ്ചത്തിന്റെ മനസ്സാക്ഷി മനുഷ്യമക്കളോടുള്ള സ്നേഹം നിമിത്തം മാംസം ധരിച്ച പുണ്യരാത്രി. അതെ, ദൈവം മനുഷ്യനായി പിറന്ന ധന്യരാത്രി. ആനന്ദം അലതല്ലുകയും ആഹ്ലാദം അരങ്ങ് തകര്ക്കുകയും ചെയ്യുന്ന വിശുദ്ധ രാത്രി.
           ക്രിസ്തുമസ്സ് നല്കുന്ന തിരിച്ചറിവിന്റെ സന്ദേശം കൂടി നമ്മള്സ്വീകരിക്കണം. ശാന്തിയുടേയും സമാധാനത്തിന്റേയും ജീവന്റേയും പ്രത്യാശയുടേയും സന്തോഷത്തിന്റേയും അങ്ങനെ വ്യത്യസ്തങ്ങളായ സന്ദേശങ്ങള്‍.
           ക്രിസ്തുമസ്സ് ആഘോഷങ്ങളില്നമ്മുടെ മനസ്സ് നിറയെ തളിരിട്ടുനില്ക്കുന്നത് ക്രിസ്തു പിറന്ന്വീണ കാലിതൊഴുത്താണ്. അതിനെ അനുസ്മരിച്ചുകൊണ്ട് നമ്മുടെയെല്ലാം വീടുകളില്പുല്ക്കൂട് വെച്ച് കെട്ടിയും ഉണ്ണിയെ നിരത്തിയും വര്ണ്ണകടലാസുകളും ബലൂണുകളും വൈദ്യുത ദീപങ്ങളാലും അലങ്കരിച്ച് നാം കാലിത്തൊഴുത്ത് മനോഹരമാക്കുന്നു. എന്നാല്ക്രിസ്തു പിറന്ന്വീണ കാലിത്തൊഴുത്തിന്റെ യഥാര്ത്ഥ ചിത്രം ദാരിദ്യ്രത്തിന്റേയും അവഗണനയുടേതുമാണ്. കാലിതൊഴുത്തില്പിറന്നവന്റെ ഓര്മ്മ ആഘോഷിക്കുന്പോള്നമ്മുടെ ചിന്തകള്ചെന്നത്തേണ്ടത് കാലിത്തൊഴുത്തിനേക്കാള്കഷ്ടമായുള്ള സ്ഥലങ്ങളില്ജീവിക്കുന്ന മനുഷ്യരിലേയ്ക്കാണ്. ദൈവം മനുഷ്യനോടുള്ള സ്നേഹം നിമിത്തം മണ്ണില്അവതരിക്കുന്നു. ചെറിയവരില്ചെറിയവനായി ചൈതന്യം ഹൃദയത്തില്നിറയ്ക്കാനും നമ്മേക്കാളും ചെറിയവരിലേയ്ക്ക് ഇറങ്ങി ചെല്ലാനും അവരെ സ്നേഹിക്കുവാനും കഴിയുന്പോള്ആണ് ക്രിസ്തുമസ്സ് നമ്മളില്ആഘോഷിക്കപ്പെടുന്നത്. സ്നേഹിക്കാനും ശൂന്യമാക്കാനുമുള്ള ദൈവിക മനോഭാവം നമ്മള്ക്ക് അനുകരിക്കാനാകണം. അതായത് ക്രിസ്തുമസ്സ് ആഘോഷം മാത്രം പോര, അനുകരണവും വേണം.
             ഈശോയെ തിരികെ കൊണ്ടുവരണമെങ്കില്ഖലീല്ജിബ്രാന്റെ വാക്കുകള്ജീവിതത്തില്പകര്ത്തേണ്ടിയിരിക്കുന്നു. ‘‘ഉണ്ണീശോയേ ഇങ്ങോട്ട് അയച്ചത് തണുത്ത് നികൃഷ്ടമായ കുടിലികള്ക്കിടയില്ഉജ്ജ്വലമായ പള്ളികളും ദൈവാലയങ്ങളും മാത്രം നിര്മ്മിക്കാന്ജനങ്ങളെ പഠിപ്പിക്കാനല്ല. ഈശോ ഇവിടെ വന്നത് ഹൃദയത്തെ ദേവാലയമാക്കാനാണ്. ആത്മാവിനെ അള്ത്താരയാക്കാനാണ്. ഹൃദയത്തെ ദേവാലയമാക്കി മനസ്സിനെ അള്ത്താരയാക്കി നമ്മില്നിന്ന് നഷ്ടപ്പെട്ടുപോകുന്ന ഉണ്ണീശോയെ നമുക്ക് തിരികെ കൊണ്ടുവരാം. ആംഗലകവിയായ അലക്സാണ്ടര്പോപ്പിന്റെ ചിരപരിചിതമായ വരികള്ഓര്ക്കുക.
           ‘‘നൂറ് മിശിഹാമാര്നൂറ്  ബെസ്ലഹേമുകളില്നൂറ് പ്രാവശ്യം പിറന്നാലും എനിക്കെന്ത് നേട്ടം? അവിടുന്ന് എന്റെ ഹൃദയത്തില്പിറന്നില്ലെങ്കില്‍!
           ക്രിസ്തുമസ്സിന്റെ എല്ലാവിധ മംഗളങ്ങളും നേര്ന്നുകൊണ്ട്.
                                                                        സ്നേഹത്തോടെ
                                                                        സജിയച്ചന്

Unknown

Post a Comment

Previous Post Next Post